Political evolution
അരിവാളിൽ നിന്നും വടിവാളിലേക്ക്...
താമരയിൽ നിന്നും ചെമ്പരത്തിയിലേക്ക്...
കൈപ്പത്തിയിൽ നിന്നും കൈമടക്കിലേക്ക്...
തൊപ്പിയിൽ നിന്നും തോക്കിലേക്ക്...
നിങ്ങളും അണിചേരില്ലേ ഞങ്ങൾക്കൊപ്പം ഈ ശോഭനമാം പുണ്യയാത്‌റയിൽ...
ഈ ദേശത്തെയാകെ 50ഉം 100ഉം വടിവാൾ വെട്ടാൻ...
ക്ഷേത്റാങ്കണങ്ങളിൽ ചെന്ന് കാമബലിപൂജ നടത്തി ബ്റാഹ്മണൃം പുനരുദ്ധരിക്കാൻ...
ഇന്നാട്ടിലെ ഭൂമിയും ജലവും മദ്യവും കൊള്ളയടിച്ച് സൂര്യപുത്രിയുടെ സാരിത്തുമ്പിലലിയാൻ...
സിറിയയിൽ പോയി രാജ്യസേവ ചെയ്ത് സ്വർഗം പുൽകാൻ...
ശതകോടി ഹർത്താൽ ദിനങ്ങളിൽ ദിവ്യപതാകയേന്തി പ്രജാമാറിൽ ആനന്ദനൃത്തമാടാൻ...
എല്ലാം ശരിയാവും. अच्छे दिन आऐंगे :-P
# Hari | psychotux.com
Comments
Post a Comment