Once you attain the knowledge and realisation about the ultimate truth, you will subtly laugh at things like class, creed, money, power, jealousy, hatred, borders, wars and the people who go by these, with utmost ease and sheer peace of wisdom. The ultimate truth is nothing but just ONENESS. #AhamBrahmaasmi ॥ अहम् ब्रह्मास्मि ॥ #haritux.in
ഒരു ചെറുകഥ: Haridas Maash മലഞ്ചെരുവിലെ മൺപാതയിലുടെ ഉണ്ണി കുട്ടൻ ഓടി. ഇടവപ്പാതി അവന്റെ കയ്യിലുള്ള പഴയ കുടയിൽ തട്ടി പിന്നെയും പല പാതികളായി. കാറ്റിനെയും മഴയെയും തോൽപിച്ച് അവൻ ഹരിദാസ് മാഷിന്റെ വീട്ടിൽ എത്തി. മതിലിനോട് ചേർന്ന് കുറേ വണ്ടികൾ ചീട്ടുകൾ അടുക്കിവെച്ച പോലെ മുട്ടിയിരുമ്മി നിർത്തിയിട്ടിരിക്കുന്നു. മുറ്റത്ത് മാഷിന്റെ നീല സ്കൂട്ടർ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ട്. കുറച്ച് പഴക്കമുണ്ടെങ്കിലും മാഷിന്റെ ഇഷ്ടവാഹനമാണ്. അതിൽ ഭാര്യയുമായ് ചുറ്റിക്കറങ്ങിയതിന്റെയും മകനെ ഡ്രൈവിംഗ് പഠിപ്പിച്ചതിന്റെയും കഥകൾ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട് മാഷ്. അതു പറയുമ്പോൾ മാഷിന്റെ കണ്ണുകൾ വെള്ളാരം കല്ലുകൾ പോലെ തിളങ്ങും. മാഷിന്റെ കുടുംബം പത്തിരുപത് വർഷത്തോളമായി വേറെ എവിടെയോ ആണ്. ഒരു സൗന്ദര്യപ്പിണക്കത്തിൽ ആയിരുന്നു തുടക്കം. മാഷ് ഒറ്റയ്ക്കാണ്. ആകെ കൂട്ട് ജമ്പോ എന്ന് പേരുള്ള ഒരു ജർമ്മൻ ഷെപ്പേർഡ് . അവൻ സ്കൂട്ടറിനോട് ചേർന്ന് നിലത്ത് ചുരുണ്ടുകൂടി കിടക്കുന്നു. തൊട്ടടുത്ത് മാഷ് വരച്ചുപേക്ഷിച്ച ചില പെയിന്റിങ്ങുകൾ. മുറ്റത്ത് നിരവധി ആളുകൾ. സ്കൂളിലെ അദ്ധ്യാപകർ, കുട്ടികളുടെ രക്ഷിതാക്കൾ, നാട്ടുകാർ, പൊതുപ്രവർത്തകർ അങ്ങനെയങ്ങ